Connect with us

booster dose

സഊദിയില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബണന്ധമാക്കി

ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

ദമാം | സഊദിയില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബണന്ധമാക്കിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി ഒന്ന് മുതല്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും സ്വീകരിക്കാത്തവരുടെ തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 6 മാസമോ അതില്‍ കൂടുതലോ ആയവര്‍ ബൂസ്റ്റര്‍ സ്വീകരിക്കണം, 2022 ഫെബ്രുവരി മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വാണിജ്യ, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും, വിമാനത്താവളങ്ങളിലേക്കും പ്രവേശനാനുമതി ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.