booster dose
രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ ഇന്നാരംഭിക്കും
കൊവിഡ് മുന്നണി പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക
ന്യൂഡല്‍ഹി കൊവിഡ് മൂന്നാംതരഗത്തിലേക്ക് കടന്നതോടെ രാജ്യത്തെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികള്‍ 60 വയസിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുക. അതിനിടെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് യോഗം ചേരും.
രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. യോഗ്യതയുള്ളവര്‍ മൂന്നാം ഡോസിനായി ഇീണകച പ്ലാറ്റ്ഫോമില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നേരത്തെ തന്നെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സിനാണ് ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്നത്.