Connect with us

National

ബൂസ്റ്റര്‍ ഡോസ്; സ്വാഗതം ചെയ്ത് ഐ എം എ

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐ എം എ. കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും ശരിയായ തീരുമാനമാണെന്ന് സംഘടന വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിനായി വ്യത്യസ്ത വാക്‌സിന്‍ കുത്തിവക്കാനാണ് തീരുമാനമെങ്കില്‍ കൊവാക്‌സിന്‍ കൂടുതലായി ലഭ്യമാക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.

വ്യത്യസ്ത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് ഉപയോഗിക്കണം എന്ന ശിപാര്‍ശയാണ് കേന്ദ്ര സര്‍ക്കാറിന് കിട്ടിയതെന്ന് സൂചനയുണ്ട്. അതായത് രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവരാണെങ്കില്‍ മറ്റൊരു വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കും. ഈ ശിപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ നാല് വാക്‌സിനുകളാണ് പരിഗണിക്കുന്നത്. ബയോ ഇയുടെ കോര്‍ബ് വാക്‌സ്, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവൊ വാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്‍, ജെന്നോവ ഫാര്‍മസ്യൂട്ടിക്കലിന്റെ ആര്‍ എന്‍ എ അടിസ്ഥാന വാക്‌സിന്‍ എന്നിവയാണവ.

 

Latest