National
അതിര്‍ത്തി ലംഘനം; ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്റെ 11 മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടി
ന്യൂഡല്‍ഹി | ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്റെ മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബി എസ് എഫ്) പിടികൂടി. 11 ബോട്ടുകളാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയതായിരുന്നു ബോട്ടുകള്‍. ബുജിലെ ഹരമി നല്ലയിലുള്ള ക്രീക് മേഖലയില്‍ വച്ചാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്.
സംഭവത്തെ തുടര്‍ന്ന് വ്യോമസേനാംഗങ്ങളെ ഈ ഭാഗത്ത് വിന്യസിച്ചിട്ടുണ്ട്. ഭുജ് തീരത്ത് വ്യാപക തിരച്ചിലും പരിശോധനയും നടന്നുവരികയാണ്.
---- facebook comment plugin here -----