Connect with us

Editors Pick

ദൈര്‍ഘ്യമേറിയ വാട്ട്സ്ആപ്പ് വോയ്സ് സന്ദേശങ്ങള്‍ കേട്ട് ബോറടിച്ചോ? പരിഹാരവുമായി വാട്ട്‌സ്ആപ്പ്

ഓഡിയോ സന്ദേശങ്ങളെ ടെക്സ്റ്റിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാടസ്ആപ്പ്. 

Published

|

Last Updated

ന്യഡല്‍ഹി| ദൈര്‍ഘ്യമേറിയ ഓഡിയോ സന്ദേശം വാട്സ്ആപ്പില്‍ പലരും നമുക്ക് അയക്കാറില്ലേ? അല്ലെങ്കില്‍ നമ്മള്‍ പുറത്തോ മറ്റെന്തങ്കിലും പരിപാടികളിലോ ആണെങ്കില്‍ ഇയര്‍ഫോണുകള്‍ കൈയ്യില്‍ കരുതേണ്ട അവസ്ഥ വരാറില്ലേ? എന്നാല്‍ ഇനി ഇത്തരം ബുദ്ധിമുട്ടുകൾ വേണ്ട. ഓഡിയോ സന്ദേശങ്ങളെ ടെക്സ്റ്റിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാടസ്ആപ്പ്.

ഐഫോണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഓഡിയോ സന്ദേശത്തില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് ടെക്സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്നതാണ് സംവിധാനം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇത് എന്ന് ലഭ്യമാക്കും എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. എന്തായാലും ഇതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ട്രാന്‍സ്‌ക്രിപ്ഷൻ സേവനം ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കും. എന്നിരുന്നാലും, വോയ്‌സ് സന്ദേശങ്ങള്‍ ടെക്സ്റ്റ് ആക്കി മാറ്റുന്നതിന് ഉപയോക്താവ് ആദ്യം ഭാഷ സ്വമേധയാ തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രസക്തമായ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഈ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ എല്ലായ്‌പ്പോഴും ഉപകരണത്തില്‍ പ്രാദേശികമായി പ്രവര്‍ത്തിപ്പിക്കാൻ സാധികുമെന്നാണ് റിപ്പോർട്ടുകൾ.

വാട്ട്‌സ്ആപ്പ് എപ്പോള്‍ ഓഡിയോ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കൃത്യമായ സൂചനകളൊന്നുമില്ല. ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ഇപ്പാള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.