Connect with us

Kannur

വന്ദേഭാരതിൽ നിന്ന് ലഭിച്ച പൊറോട്ടയിൽ പുഴു

തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചെന്നാണ് യാത്രക്കാരൻ്റെ പരാതി.

Published

|

Last Updated

കാസർകോട്| കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു. വന്ദേഭാരതിൽ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചെന്നാണ് യാത്രക്കാരൻ്റെ പരാതി. കാസർകോട്ടേക്ക് പോകാൻ കണ്ണൂരിൽ നിന്ന് കയറിയ യാത്രക്കാരനാണ് ഈ ദുരനുഭവം.

കാസർകോട് എത്തിയ ഉടൻ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് പരാതി നൽകി. ഈ പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറിയിട്ടുണ്ട്. പൊറോട്ടയിൽ പുഴുവിരിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇ1 കംപാർട്മെന്റിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.

Latest