Connect with us

Kerala

കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലാക്കണം; കേന്ദ്രത്തിന് നിവേദനം നല്‍കി കേരളം

സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നയമാണെന്ന് നിവേദനത്തില്‍.

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ നിവേദനം. കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലാക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.

സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നയമാണെന്ന് നിവേദനത്തില്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കടുംപിടിത്തം വികസനത്തെയും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നതായും നിവേദനത്തിലുണ്ട്.

 

Latest