Connect with us

International

സെക്കന്‍ഡ് ഹാന്‍ഡ് ഫ്രിഡ്ജ് വാങ്ങി; യുവാവ് കോടീശ്വരനായി

മുഴുവന്‍ തുകയും പോലീസിന് കൈമാറി

Published

|

Last Updated

സിയോള്‍ | ഓണ്‍ലൈനില്‍ നിന്ന വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഫ്രിഡ്ജ് തന്നെ കോടീശ്വരനാക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. പണം മുടക്കാനില്ലാത്തതാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫ്രിഡ്ജ് വാങ്ങാന്‍ കാരണം. ഫ്രിഡ്ജ് വാങ്ങി അത് വൃത്തിയാക്കാന്‍ തുടങ്ങിയപ്പോഴാണ് യുവാവ് അമ്പരന്നത്. ഫ്രിഡ്ജിന്റെ അടിഭാഗത്ത് നോട്ടുകെട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നു! എണ്ണിയപ്പോള്‍ 1.30 ലക്ഷം ഡോളര്‍ (ഏകദേശം 96 ലക്ഷം രൂപ) ഉണ്ട്. ടേപ്പ് ഉപയോഗിച്ച് ഭദ്രമായി ഒട്ടിച്ച് വെച്ച നിലയിലായിരുന്നു നോട്ടുകെട്ടുകള്‍.

ദക്ഷിണ കൊറിയയിലാണ് സംഭവം. ജെജു ദ്വീപിലെ താമസക്കാരനാണ് ഫ്രിഡ്ജ് വൃത്തിയാക്കി കോടീശ്വരനായത്. എന്നാല്‍ ഈ പണം അദ്ദേഹം എടുത്തില്ല. പകരം മുഴുവന്‍ തുകയും പോലീസിന് കൈമാറി. ഈ ഫ്രിഡ്ജ് ഓണ്‍ലൈനില്‍ വിറ്റയാളെ തിരയുകയാണ് പോലീസ് ഇപ്പോള്‍ആ

ദക്ഷിണാഫ്രിക്കയിലെ നിയമം അനുസരിച്ച് നഷ്ടപ്പെട്ട് കിട്ടിയ പണത്തിന്റെ ഉടമയെ കണ്ടെത്തിയില്ലെങ്കില്‍ ആ പണം അത് ലഭിച്ച വ്യക്തിക്ക് നല്‍കും. അതിന്റെ 22 ശതമാനം സര്‍ക്കാറിലേക്ക് നികുതി അടക്കണം. ഇനി പണത്തിന്റെ ഉടമയെ കണ്ടെത്തിയാലും പണം ലഭിച്ച വ്യക്തിക്ക് പാരിതോഷികവും ലഭിക്കും.