Connect with us

Ongoing News

നിസ്സഹായരായി ബൗളര്‍മാര്‍; കിവീസിനോട് എട്ട് വിക്കറ്റിന് തോറ്റ് ഇന്ത്യ

1988ന് ശേഷമാണ് ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് വിജയിക്കുന്നത്. സ്‌കോര്‍: ഇന്ത്യ-46/462. ന്യൂസിലന്‍ഡ്-402/110ന് രണ്ട്.

Published

|

Last Updated

ബെംഗളൂരു | ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ അങ്കത്തില്‍ ന്യൂസിലന്‍ഡിന് ഉജ്ജ്വല വിജയം. എട്ട് വിക്കറ്റിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. 1988ന് ശേഷമാണ് ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് വിജയിക്കുന്നത്. സ്‌കോര്‍: ഇന്ത്യ-46/462. ന്യൂസിലന്‍ഡ്-402/110ന് രണ്ട്.

അഞ്ചാം ദിവസം 107 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച 27 ഓവറില്‍ വിജയ തീരത്തണഞ്ഞു. ഇന്നലെ തന്നെ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയിരുന്നുവെങ്കിലും നാല് പന്തുകള്‍ മാത്രമേ നേരിടാനായിരുന്നുള്ളൂ. മഴ മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

നായകന്‍ ടോം ലാതം, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കിവീസിന് നഷ്ടമായത്. ലാതത്തെ സ്‌കോര്‍ ബോര്‍ഡ് തുറക്കാനാകും മുമ്പും കോണ്‍വേയെ 17 റണ്‍സിലെത്തി നില്‍ക്കേയംു ജസ്പ്രിത് ബുംറവിക്കറ്റിനു മുമ്പില്‍ കുരുക്കുകയായിരുന്നു. വില്‍ യങ് 48ഉം റച്ചിന്‍ രവീന്ദ്ര 39ഉം റണ്‍സെടുത്തു.

ആദ്യ ഇന്നിംഗ്‌സില്‍ വെറും 46 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാന്റെ ശതകത്തിന്റെ (150) പിന്‍ബലത്തില്‍ 462 റണ്‍സെടുത്തിരുന്നു. ഒരു റണ്‍സ് മാത്രം അകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് (99), വിരാട് കോലി (70), നായകന്‍ രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയും കിവീസിന് മുമ്പില്‍ 107 റണ്‍സിന്റെ ലക്ഷ്യം മുമ്പില്‍ വെക്കുകയുമായിരുന്നു.

Latest