Kasargod
ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും
പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവ് അനുഭവിക്കണം
കാഞ്ഞങ്ങാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും. നീര്‍ച്ചാല്‍ പെര്‍ഡാലെയിലെ മുഹമ്മദ് അജ്മലിനെയാണ് (32) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവ് അനുഭവിക്കണം.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. 2022 ജൂണിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
---- facebook comment plugin here -----