Connect with us

Kerala

17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആണ്‍ സുഹൃത്തും മധ്യവസയ്കനും അറസ്റ്റില്‍

മധ്യവസയ്കന്‍ അറസ്റ്റിലായത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍

Published

|

Last Updated

പത്തനംതിട്ട | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെയും കൗണ്‍സിലിംഗിനിടെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മധ്യവസയ്കനെയും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല മരുതുവാര്‍വെട്ടം ഗീതാ കോളനിയില്‍ കിച്ചു എന്ന് വിളിക്കുന്ന കൃഷ്ണജിത്ത് (20) ആണ് പിടിയിലായ ആണ്‍സുഹൃത്ത്.

പത്തനംതിട്ട ശിശുക്ഷേമസമിതി മുന്‍കൈയെടുത്ത് വണ്‍സ് സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയപ്പോള്‍ മറ്റൊരു ലൈംഗികാതിക്രമത്തെ പറ്റിയും പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കുറ്റപ്പുഴ ചുമത്ര കോട്ടാലി ആറ്റു ചിറയില്‍ ചന്ദ്രാനന്ദന്‍ (57)നെയും അറസ്റ്റ് ചെയ്തു. 2020ല്‍ കുട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചന്ദ്രാനന്ദന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് യുവാവ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

അന്വേഷണ സംഘത്തില്‍ എസ് ഐമാരായ ഡി ബിജു, എസ് ഐ ഐ ഷിറാസ്,ഏ എസ് ഐ ജയകുമാര്‍ എസ് സി പി ഓമാരായ ജയ , അഖിലേഷ് , സി പി ഒ അവിനാഷ് എന്നിവരാണുണ്ടായത്.

 

---- facebook comment plugin here -----

Latest