Connect with us

Kozhikode

ബ്രഹ്മം'24: ജാമിഅഃ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ക്ക് വിജയം

കോഴിക്കോട് പേരാമ്പ്ര സ്വദേശി സി വി ശിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷിനാസ് എന്നിവരാണ് വിജയം നേടിയത്.

Published

|

Last Updated

പൂനൂര്‍ | സെന്റ് ജോസഫ് ദേവഗരിയില്‍ വെച്ച് നടന്ന ബ്രഹ്മം ’24 (ഫിസിക്‌സ് ഫെസ്റ്റ് )അഖില കേരള ഇന്റര്‍ കോളജ് സംവാദ മത്സരത്തില്‍ ജാമിഅഃ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് പേരാമ്പ്ര സ്വദേശി സി വി ശിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷിനാസ് എന്നിവരാണ് വിജയം നേടിയത്.

ഇരുവരും നിലവില്‍ കോഴിക്കോട് ജാമിഅഃ മദീനതുന്നൂറിലെ ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസിനൊപ്പം മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഫിസിക്‌സില്‍ ബിരുദ വിദ്യാര്‍ഥികളാണ്.

സ്‌പേസ് ആന്‍ഡ് ടെക്‌നോളജി എന്ന പ്രമേയത്തില്‍ നടന്ന പ്രോഗ്രാമില്‍ വിവിധ കോളജ് വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഇരുവരെയും മദീനതുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് അക്കാദമിക് കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു.