Connect with us

Kerala

ബ്രഹ്മപുരം തീപിടുത്തം: സംസ്ഥാന സർക്കാറിന് ഹരിത ട്രിബ്ര്യൂണലിന്റെ വിമർശം

ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും വേണ്ടിവന്നാൽ സർക്കാറിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രിബ്യൂണൽ

Published

|

Last Updated

ന്യൂഡൽഹി | ബ്രഹ്മപുരം തീപിടുത്തത്തിൽ സംസ്ഥാന സർക്കാറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം. ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും വേണ്ടിവന്നാൽ സർക്കാറിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി.

ജസ്റ്റിസ് എ കെ ഗോയൽ, ജസ്റ്റിസ് സുധീർ അഗർവാൾ, ഡോ. എ സെൻതിൽ വേൽ എന്നിവരടങ്ങിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബഞ്ചിന്റെതാണ് വിമർശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ട്രിബ്യൂണൽ നിലപാട് വ്യക്തമാക്കിയത്.

 

Latest