Kerala
ബ്രഹ്മപുരം തീപ്പിടുത്തം; മേയറുടെ രാജി ആവശ്യപ്പെട്ട കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.
കൊച്ചി | ബ്രഹ്മപുരം തീപ്പിടുത്തത്തിന് ഉത്തരവാദിയായ മേയര്‍ എം അനില്‍ കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി.ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.
ബ്രഹ്മപുരം തീ പിടുത്തത്തിന് ഉത്തരവാദിയായ മേയര്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ബഹളം തുടരുന്നതിനിടെ അജണ്ടകളെല്ലാം വായിക്കാതെ തന്നെ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു. മേയര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അതേ സമയം , സോണ്‍ട ഉപകരാര്‍ നല്‍കിയത് അറിയില്ലെന്നും അവരെ ഒഴിവാക്കേണ്ടത് കെ എസ് ഐ സി സിയാണെന്നും മേയര്‍ എം അനില്‍ കുമാര്‍ പ്രതികരിച്ചു.