brahmapuram
ബ്രഹ്മപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍
മഴ തുടങ്ങിയാല്‍ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി
കൊച്ചി | ബ്രഹ്മപുരത്ത് നടപടികള്‍ വൈകുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍.
മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പു ബ്രഹ്മപുരത്ത് എങ്ങനെ ബയോ മൈനിങ്ങ് തീര്‍ക്കാനാകുമെന്ന് ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവോയിരുന്നു ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം.
ജൂണ്‍ നാലിന് മുന്‍പ് മാലിന്യം ബയോമൈനിങ് നടത്തിയില്ലെങ്കില്‍ മഴ തുടങ്ങിയാല്‍ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രഹ്മപുരത്തെ മാലിന്യം പുഴ വെള്ളത്തില്‍ കലരുമെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇത് തടയാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് കോര്‍പ്പറേഷനും സര്‍ക്കാരിനും ഹരിത ട്രൈബ്യൂണല്‍ കര്‍ശന നിര്‍ദേശം നല്‍കി. വിശദമായ ശാസ്ത്രീയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.