Kerala
ബ്രഹ്മപുരം: മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും
കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കും
തിരുവനന്തപുരം | ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കും. സർക്കാർ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിക്കും. ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതിന് എതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. പ്രശ്നത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന. സഭയിൽ വിഷയം പ്രതിപക്ഷം ശക്തമായി വിഷയം അവതരിപ്പിച്ചപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.
ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തൃപ്തരല്ലെങ്കിൽ ശക്തമായ തുടർ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.