Kerala
ബ്രഹ്മപുരം: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു
കൊച്ചി | ബ്രഹ്മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് നാളെ മുതല്‍ മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു.
വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലെയും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി മുനിസിപ്പാലിറ്റികളിലെയും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.