Connect with us

Kerala

ബ്രഹ്മപുരം: കേന്ദ്ര ഇടപെടൽ തേടി വി മുരളീധരൻ

കേന്ദ്ര ആരോഗ്യമന്ത്രി  മൻസുഖ് മാണ്ഡവ്യയുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡൽഹി | ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി  മൻസുഖ് മാണ്ഡവ്യയുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ മുരളീധരൻ ആരോഗ്യമന്ത്രിയെ  ധരിപ്പിച്ചു.
മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാൻ്റിൻ്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിൻ്റെ വിവിധതലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

Latest