brahmapuram
ബ്രഹ്മപുരം; സോണ്ടയുടെ കരാര്‍ ലംഘനം കണ്ടെത്തി
കോര്‍പറേഷനുമായുള്ള കരാറൊപ്പിട്ട് രണ്ടരമാസം കഴിഞ്ഞപ്പോള്‍ സോണ്ട ഈ ജോലി മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കി
കൊച്ചി | ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക് കരാര്‍ ലംഘിച്ച് മറ്റൊരു കമ്പനിക്ക് ബയോമൈനിങിന് ഉപകരാര്‍ നല്‍കി.
കൊച്ചി കോര്‍പറേഷന്റെ അനുമതിയില്ലാതെ ഉപകരാര്‍ നല്‍കരുതെന്ന വ്യവസ്ഥ ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. ബ്രഹ്മപുരത്ത് തന്നെയുള്ള അരാഷ് മീനാക്ഷി എന്ന കമ്പനിക്കാണ് 22. 5 കോടി രൂപക്ക് ബയോമൈനിംഗ് ജോലി പകുതിയിലും കുറഞ്ഞ തുകക്ക് കൈമാറിയത്.
ബ്രഹ്മപുരത്ത് നേരത്തേ സംഭരിച്ച അഞ്ച് ലക്ഷം ടണ്‍ മാലിന്യം ബയോമൈനിംഗ് നടത്താന്‍ 2021 ല്‍ സോണ്ട കമ്പനി 54.9 കോടിക്കാണ് കരാറെടുത്തത്.
കോര്‍പറേഷനുമായുള്ള കരാറൊപ്പിട്ട് രണ്ടരമാസം കഴിഞ്ഞപ്പോള്‍ സോണ്ട ഈ ജോലി മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കി.
2021 നവംബര്‍ 20 ന് സോണ്ടയും അരാഷ് മീനാക്ഷിയും തമ്മില്‍ ഒപ്പിട്ട കരാറിന്റെയും വര്‍ക് ഓഡററിന്റെയും പകര്‍പ്പാണ് പുറത്ത് വന്നത്.
54.9 കോടിക്ക് കരാറെടുത്ത ജോലി പകുതിയിലും കുറഞ്ഞ തുകക്ക് അരാഷ് മീനാക്ഷിക്ക് മറിച്ചു കൊടുത്തത്.
സോണ്ട കമ്പനിയുമായുള്ള കരാര്‍ റദ്ദ് ചെയ്യാന്‍ നഗരസഭക്ക് മതിയായ കാരണമാണിതെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.