Connect with us

National

ബ്രാഹ്‌മണരും ബനിയകളും പോക്കറ്റില്‍; പ്രസ്താവന വിവാദമായപ്പോള്‍ ക്ഷമാപണം നടത്തി ബി.ജെ.പി നേതാവ്

വിവാദ പരാമര്‍ശം നടത്തിയ റാവു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ ബ്രാഹ്‌മണരും ബനിയകളും തന്റെ പോക്കറ്റിലാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു. കഴിഞ്ഞ ദിവസമാണ് മുരളീധര്‍ റാവു ഇത്തരത്തില്‍ സംസാരിച്ചത്. പ്രസ്താവന വിവാദമായമാകുകയും ചെയ്തു. ഇതോടെ തന്റെ വാക്കുകള്‍ പ്രതിപക്ഷം വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് അദ്ദേഹം ക്ഷമാപണം നടത്തി.

വിവാദ പരാമര്‍ശം നടത്തിയ റാവു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റാവുവിന്റെ നാക്ക് പിഴച്ചത്. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് ബി.ജെ.പി പ്രത്യേക ഊന്നല്‍ നല്‍കുമെന്നും വോട്ട് ബാങ്കിന് അപ്പുറത്ത് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും റാവു പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest