Connect with us

International

വെനിസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍

1-1നാണ് വെനിസ്വേല ബ്രസീലിനെ പിടിച്ചുകെട്ടിയത്.

Published

|

Last Updated

വെനിസ്വേല| ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനിസ്വേലക്കെതിരെ മതൂരിനിലെ മൊന്യൂമെന്റല്‍ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലിറങ്ങിയ ബ്രസീലിന് സമനില. 1-1നാണ് വെനിസ്വേല ബ്രസീലിനെ പിടിച്ചുകെട്ടിയത്. ബാഴ്‌സലോണയില്‍ കളിക്കുന്ന റഫീഞ്ഞയാണ് ഫ്രീകിക്കിലൂടെ ബ്രസീലിനുവേണ്ടി വല കുലുക്കിയത്. റയല്‍ മഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍ പെനാല്‍റ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി.

പത്തു ടീമുകളുള്ള തെക്കനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമത്. ഈ സമനിലയോടെ 17 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി.

കളിയുടെ ആരംഭത്തില്‍ ബ്രസീലിന് അവസരങ്ങളേറെ ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. 43-ാം മിനിറ്റില്‍ റഫീഞ്ഞയെ തടയാന്‍ വെനിസ്വേലെയുടെ റാഫേലിനായില്ല. പിന്നീട് വെനിസ്വേല ഇടവേള കഴിഞ്ഞ് രണ്ടു മിനിറ്റിനകം പകരംവീട്ടി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ പകരക്കാരനായി കളത്തിലെത്തിയ ടെലാസ്‌കോ സെഗോവിയയായിരുന്നു സ്‌കോറര്‍.