Connect with us

Sports

ബ്രസീല്‍ ടീമിനെതിരെ നിലവാരം കുറഞ്ഞ ടീമെന്ന പരാമര്‍ശം; പിന്നാലെ ടീമിനെ ടെസ്റ്റ് ചെയ്തതാണെന്ന് വിശദീകരിച്ച് റൊണാള്‍ഡീഞ്ഞോ

കോപ്പ അമേരിക്കയില്‍ കിരീടം സ്വന്തമാക്കി നമുക്ക് തിരിച്ചുവരാമെന്നും റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി.

Published

|

Last Updated

റിയോ ഡി ജനീറോ | ബ്രസീല്‍ ടീമിനെതിരെ രൂക്ഷമായി വിമര്‍ശിച്ച ഇതിഹാസ താരം പിന്നാലെ വിശദീകരണവുമായി രംഗത്ത്. താന്‍ ടീമിനെ ടെസ്റ്റ് ചെയ്തതാണെന്നും എന്നും കൂടെ ഉണ്ടെന്നുമാണ് താരം പറയുന്നത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ലെന്നായിരുന്നു ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ പറഞ്ഞിരുന്നത്.

താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം ടീമാണ് ടൂര്‍ണമെന്റില്‍ കളിയ്ക്കാന്‍ ഇറങ്ങുന്നത്. ഏറ്റവും സങ്കടകരമായ നിമിഷമാണ് ഇതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണെന്നും താരം പറഞ്ഞിരുന്നു.

ബ്രസീലിയന്‍ ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള്‍ കാണുന്നതില്‍ ഊര്‍ജം കണ്ടെത്താന്‍ സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളായി ടീമില്‍ മികച്ച ലീഡര്‍മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ് എന്നാണ് റൊണാള്‍ഡീഞ്ഞോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

എന്നാല്‍ ഈ പോസ്റ്റ് വിവാദമായതിന് പിന്നാലെ താന്‍ ടീമില്‍ നിന്നുള്ള പ്രതികരണമറിയാനാണ് ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയതെന്ന് റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി.

ടീമില്‍ നിന്നുമുള്ള പ്രതികരണം അറിയാനായിരുന്നു അങ്ങനെയൊരു പ്രസ്താവന നടത്തിയത്. മുന്‍പെങ്ങും കാണാത്ത വിധം ഇത്തവണ ഞാന്‍ ബ്രസീല്‍ ടീമിനെ പിന്തുണയ്ക്കും. ടീമിന് ഈ പിന്തുണ അത്യാവശ്യമാണ്. ഒരുപാട് കഴിവുള്ള യുവതാരങ്ങള്‍ക്ക് ബ്രസീലിയന്‍ ജനതയുടെ പിന്തുണ വേണം. കോപ്പ അമേരിക്കയില്‍ കിരീടം സ്വന്തമാക്കി നമുക്ക് തിരിച്ചുവരാമെന്നും റൊണാള്‍ഡീഞ്ഞോ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest