Connect with us

Ongoing News

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ സഊദി ക്ലബ് അൽ ഹിലാലിൽ

നൂറ് മില്ല്യൺ യൂറോക്ക് രണ്ട് വർഷത്തേക്കാണ് കരാർ

Published

|

Last Updated

പാരീസ് | പാരീസ് സെന്റ്ജർമെയ്ന്‍ (പി എസ് ജി) ക്ലബ്ബിന്റെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സഊദി ക്ലബ് അൽ ഹിലാലിൽ ചേർന്നു. നൂറ് മില്ല്യൺ യൂറോക്ക് രണ്ട് വർഷത്തേക്കാണ് കരാർ. 2025 ജൂൺ 30 വരെ നെയ്മർ സഊദി ക്ലബ്ബിന് വേണ്ടി കളിക്കും. നേരത്തേ, 80 മില്ല്യൺ യൂറോ വാഗ്ദാനം ചെയ്ത ക്ലബ് പിന്നീട് തുക ഉയർത്തുകയായിരുന്നു.

2017ൽ ബാഴ്‌സലോണയിൽ നിന്ന് 222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് നെയ്മർ പി എസ് ജിയിലെത്തിയത്. 112 തവണ പാരീസ് ടീമിനെ പ്രതിനിധീകരിച്ച താരം 82 ഗോളുകൾ നേടിയിട്ടുണ്ട്.

ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നായിരുന്നു നേരത്തേയുള്ള റിപോർട്ടുകൾ.

---- facebook comment plugin here -----

Latest