Connect with us

Uae

സ്തനാർബുദ ബോധവത്കരണം: 299 ദിർഹത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് തുംബെ ഹെൽത്ത്‌കെയർ

ഇസാദ് കാർഡ് ഉടമകൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാകും.

Published

|

Last Updated

അജ്മാൻ | സ്തനാർബുദ ബോധവത്കരണ മാസത്തിന് തുടക്കം കുറിച്ച് അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പൂന്തോട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പടെ അഞ്ഞൂറിലധികം വ്യക്തികൾ പിങ്ക് ഹ്യൂമൻ റിബൺ സേനയിൽ പങ്കെടുത്തു.

സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നിർണായക പ്രാധാന്യത്തെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണിത്. പിങ്ക് റിബൺ രൂപീകരണത്തോടനുബന്ധിച്ച് സ്തനാർബുദ ബോധവത്കരണത്തെ പിന്തുണക്കുന്നതിന് 299 ദിർഹത്തിന് തുംബെ ഹെൽത്ത് കെയർ ഒരു സമഗ്ര ആരോഗ്യ പാക്കേജ് പ്രഖ്യാപിച്ചു. ഹെൽത്ത് കെയർ പ്രൊഫഷണലിനെ സന്ദർശിച്ച്, മാമോഗ്രാം സ്‌ക്രീനിംഗ് തുടങ്ങിയ ടെസ്റ്റുകൾ ലഭ്യമാകുന്ന പാക്കേജാണിത്.

ഇസാദ് കാർഡ് ഉടമകൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാകും. പതിവ് സ്‌ക്രീനിംഗുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സേവനങ്ങൾ സമൂഹത്തിന് കൂടുതൽ പ്രാപ്യമാക്കുന്നതിനും ഈ പാക്കേജ് പ്രയോജനപ്പെടും.

തുംബെ ഹെൽത്ത് കെയർ സി ഇ ഒ ഡോ. മൻവീർ സിംഗ്,  വൈസ് പ്രസിഡന്റ്അക്ബർ മൊയ്തീൻ തുംബെ സംബന്ധിച്ചു

Latest