Connect with us

cyber fraud

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍; പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട യുവാവിനെതിരെ കേസെടുത്തു

ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്

Published

|

Last Updated

പാലക്കാട് | വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസെടുത്തു.

ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന്‍ എന്നയാള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് ചെര്‍പ്പുളശ്ശേരി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ പ്രവര്‍ത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയകള്‍ പ്ലാറ്റ്‌ഫോം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതീരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ദുരന്തമുഖത്തെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി അശ്ലീല കമന്റുകളാണുണ്ടായിരുന്നത്. ഇത്തരം പോസ്റ്റ് ഇട്ടവരെ ഓരോ പ്രദേശത്തും ജനങ്ങല്‍ സാമൂഹികമായി ബഹ്ഷികരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.

Latest