Connect with us

National

ശ്വാസം കിട്ടാതെ ഡൽഹി; വായു ഗുണനിലവാര സൂചിക വളരെ മോശം

ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കല്‍, കരിമരുന്ന് ഉപയോഗം എന്നിവയാണ്‌ ഗുണ നിലവാരം മോശമാകാൻ കാരണമെന്നാണ് നിഗമനം.

Published

|

Last Updated

ന്യൂഡല്‍ഹി | ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണ തോതില്‍ വലിയ വര്‍ധനവ്. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ(സിപിസിബി ) കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയര്‍ന്നു.

ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്.അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും മോശം കാറ്റഗറിയില്‍ ആണെന്നാണ് റിപോര്‍ട്ട്.

---- facebook comment plugin here -----

Latest