Connect with us

bribe

കരമടക്കാന്‍ വന്ന സ്ത്രീയില്‍ നിന്നും കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

മൂന്ന് സെന്റ് ഭൂമിയുടെ കരമടക്കാന്‍ വന്ന വിധവയുടെ പേരിലുള്ള വസ്തുവിന് വര്‍ഷങ്ങളുടെ കരം കുടിശ്ശികയുണ്ടായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്ക് വില്ലേജ് അസിസ്റ്റന്റ് മാത്യുവിനെയാണ് വിജിലന്‍സ് പിടികൂടിയത്. കരമടക്കാന്‍ വന്ന സ്ത്രീയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

മൂന്ന് സെന്റ് ഭൂമിയുടെ കരമടക്കാന്‍ വന്ന വിധവയുടെ പേരിലുള്ള വസ്തുവിന് വര്‍ഷങ്ങളുടെ കരം കുടിശ്ശികയുണ്ടായിരുന്നു. ഈ ഭൂമി മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായാണ് ഇവര്‍ കരമടക്കാന്‍ വന്നത്. ആദ്യം 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട് മാത്യു ഒടുവില്‍ 10,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരി വിവരം വിജിലന്‍സ് ഡി വൈ എസ് പിയെ അറിയിച്ചതിനെത്തുടര്‍ന്ന് പേരൂര്‍ക്കടയില്‍ വെച്ച് കൈക്കൂലി പണം കൈമാറവെയാണ് ഇയാളെ പിടികൂടുന്നത്.

Latest