Kannur
കൈക്കൂലി; തഹസില്‍ദാര്‍ പിടിയില്‍
കണ്ണൂര്‍ തഹസീല്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് കല്യാശ്ശേരിയിലെ സ്വന്തം വീട്ടില്‍ വച്ച് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പിടിയിലായത്.

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയില്‍. കണ്ണൂര്‍ തഹസീല്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് കല്യാശ്ശേരിയിലെ സ്വന്തം വീട്ടില്‍ വച്ച് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പിടിയിലായത്.
പടക്കകടയുടെ ലൈസന്‍സ് പുതുക്കാന്‍ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തഹസില്‍ദാരെ വിജിലന്‍സെത്തി കസ്റ്റഡിയിലെടുത്തത്.
തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം കടയുടമ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാരുടെ വീട്ടിലെത്തിയ വിജിലന്‍സ് സംഘം പണം വാങ്ങുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.
---- facebook comment plugin here -----