National
അപേക്ഷ തയ്യാറാക്കാന്‍ കൈക്കൂലി: അസ്സി. പബ്ലിക് പ്രോസിക്യൂട്ടര്‍ പിടിയില്‍
പരാതിക്കാരന്‍ ലോകായുക്ത പോലീസിനെ സമീപിക്കുകയായിരുന്നു

മംഗളൂരു | മണല്‍ കടത്ത് വാഹനം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തയ്യാറാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ അസ്സി. പബ്ലിക് പ്രോസിക്യൂട്ടറെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. അഡ്വ. ഗണപതി വസന്ത് നായക്കാണ് പിടിയിലായത്. ഉഡുപ്പി ജില്ലാ കോടതിയിലെ നായക്കിന്റെ ഓഫീസ് റെയ്ഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ തുക സ്വീകരിക്കുന്നതിനിടെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
അസ്സി. പബ്ലിക് പ്രോസിക്യൂട്ടര്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ ഉഡുപ്പി ലോകായുക്ത പോലീസിനെ സമീപിക്കുകയായിരുന്നു. 3,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ദക്ഷിണ കന്നടയുടെ ചുമതലയുള്ള ലോകായുക്ത പോലീസ് സൂപ്രണ്ട് കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
---- facebook comment plugin here -----