Connect with us

Kerala

കൈക്കൂലി കേസ്: പിടിയിലായ അലക്‌സ് മാത്യുവിന് 29 ലക്ഷം രൂപയുടെ നിക്ഷേപം; രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

വീട്ടില്‍ നിന്ന് വിദേശ മദ്യക്കുപ്പികളും സാമ്പത്തിക ഇടപാടിന്റെ മറ്റു ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അലക്‌സ് മാത്യു ആശുപത്രിയില്‍.

Published

|

Last Updated

കൊച്ചി | കൈക്കൂലി കേസില്‍ പിടിയിലായ ഐ ഒ സി. ഡി ജി എം. അലക്‌സ് മാത്യുവിന് 29 ലക്ഷം രൂപയുടെ നിക്ഷേപമുള്ളതായി കണ്ടെത്തി. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത് തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

വീട്ടില്‍ നിന്ന് വിദേശ മദ്യക്കുപ്പികളും സാമ്പത്തിക ഇടപാടിന്റെ മറ്റു ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. അലക്‌സ് മാത്യു ഐ ഒ സി അസിസ്റ്റന്റ് മാനേജരായതു മുതല്‍ കൈക്കൂലി വാങ്ങിയിരുന്നതായി സൂചനയുണ്ട്. കൂടുതല്‍ പരാതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. കൊച്ചിയിലെ ഐ ഒ സി ഓഫീസിലും വിജിലന്‍സ് സംഘം ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു.

അതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അലക്‌സ് മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.