Kerala
കൈക്കൂലി കേസ്; ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു
കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം മനോജിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
![](https://assets.sirajlive.com/2024/10/manoj-897x538.jpg)
ഇടുക്കി| മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസില്‍ ഇടുക്കി ഡിഎംഒ ഡോ. എൽ മനോജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്.സംഭവത്തില്‍
ഡ്രൈവർ രാഹുൽരാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം മനോജിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ നടപടി ഇന്നലെ ട്രിബൂണൽ സ്റ്റേ ചെയ്തു. ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് എൽ മനോജ്.
---- facebook comment plugin here -----