Kerala
കൈക്കൂലി കേസുകള്‍ വര്‍ധിക്കുന്നു; സ്ഥിരം വിജിലന്‍സ് സംവിധാനമൊരുക്കാന്‍ എം ജി സര്‍വകലാശാല
അനുമതിക്കായി ഉടന്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് സര്‍വകലാശാല.
കോട്ടയം | ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ എം ജി സര്‍വകലാശാലയില്‍ സ്ഥിരം വിജിലന്‍സ് സംവിധാനമൊരുക്കാന്‍ നീക്കം. ഈ വര്‍ഷത്തെ ബജറ്റിലാണ് നിര്‍ദേശമുള്ളത്.
ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയതും വിജിലന്‍സ് പിടികൂടിയതുമാണ് ഏറ്റവും അവസാനത്തെ സംഭവം. കൈക്കൂലി വാങ്ങുന്നത് പതിവാണെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് പരാതിയും ഉയര്‍ന്നതോടെയാണ് വിജിലന്‍സ് സംവിധാനമൊരുക്കാന്‍ സര്‍വകലാശാല ആലോചിച്ചത്. അനുമതിക്കായി ഉടന്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് സര്‍വകലാശാല.
നേരത്തെ സര്‍വകലാശാലയില്‍ വിജിലന്‍സ് സംവിധാനമുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് പ്രവര്‍ത്തനം നിലച്ചു പോവുകയായിരുന്നു.
---- facebook comment plugin here -----