Connect with us

Pathanamthitta

നിയമനത്തിനായി കോഴ; ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

രാവിലെ 10.30-ന് സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും

Published

|

Last Updated

പത്തനംതിട്ട |  ആരോഗ്യ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് പേഴ്സണല്‍ സ്റ്റാഫ് അംഗവും സി പി എം നേതാക്കളും കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും വകുപ്പ് മന്ത്രി രാജി വച്ച് സുതാര്യമായ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മന്ത്രി വീണാ ജോര്‍ജ്ജിന്റെ പത്തനംതിട്ട നന്നുവക്കാട്ടുള്ള ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

രാവിലെ 10.30-ന് സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.

 

---- facebook comment plugin here -----

Latest