Connect with us

Kerala

ഡോക്ടര്‍ നിയമനത്തിന് കോഴ; ഒരു ലക്ഷം നല്‍കിയെന്ന പരാതി വ്യാജം, ഹരിദാസനെ വീണ്ടും ചോദ്യം ചെയ്യും

തട്ടിപ്പില്‍ കോഴിക്കോട്ടുകാരന്‍ ലെനിന്‍രാജിന്റെ പങ്ക് ഉറപ്പിച്ചിട്ടുണ്ട്. ഹരിദാസന്‍ പണം നല്‍കിയത് ഇയാള്‍ക്കാണെന്ന് വ്യക്തമായി.

Published

|

Last Updated

തിരുവനന്തപുരം | ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പരാതി ഉന്നയിച്ച ഹരിദാസനെ വീണ്ടും ചോദ്യം ചെയ്യും. ഒരുലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. വ്യാജ പരാതി ഉന്നയിച്ചതിന്റെ കാരണം തേടും. പണം കൈമാറ്റത്തിന് മറ്റ് തെളിവുണ്ടെങ്കില്‍ കൈമാറാന്‍ ആവശ്യപ്പെടും. സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് പണം നല്‍കിയെന്നായിരുന്നു ആരോപണം.

അതിനിടെ, തട്ടിപ്പില്‍ കോഴിക്കോട്ടുകാരന്‍ ലെനിന്‍രാജിന്റെ പങ്ക് ഉറപ്പിച്ചിട്ടുണ്ട്. ഹരിദാസന്‍ പണം നല്‍കിയത് ഇയാള്‍ക്കാണെന്ന് വ്യക്തമായി. 50,000 രൂപയാണ് ലെനിന്റെ അക്കൗണ്ടിലേക്ക് നല്‍കിയത്.

പോലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ ലെനിന്‍ ഒളിവില്‍ പോയി. 25,000 രൂപ തട്ടിയെടുത്ത അഖില്‍ സജീവ് തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.