Connect with us

Kerala

ഡോക്ടര്‍ നിയമനത്തിനു കോഴ; പണം കൈമാറുന്നത് സി സി ടി വി ദൃശ്യങ്ങളില്ല, പരാതിക്കാരന്‍ സംശയ നിഴലില്‍

ഹരിദാസും ബാസിതും സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതായി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, ഹരിദാസില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന അഖില്‍ മാത്യുവിനെ കാണുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം | ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ വെളിച്ചത്തുവന്ന തെളിവുകള്‍ പരാതിക്കാരനു നേരെത്തന്നെ തിരിഞ്ഞുകുത്തുന്നു. ഒരുലക്ഷം രൂപ കോഴയായി നല്‍കിയെന്ന ആരോപണം വ്യാജമാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ പരാതിക്കാരനായ ഹരിദാസിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പണം കൈമാറുന്നത് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഹരിദാസും ബാസിതും സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതായി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, ഹരിദാസില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന അഖില്‍ മാത്യുവിനെ കാണുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് പൊതുഭരണ വകുപ്പ് നല്‍കിയ സി സി ടി വി ദൃശ്യങ്ങളിലാണ് കേസിനെ വഴിത്തിരിവിലേക്കു നയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

 

---- facebook comment plugin here -----

Latest