Connect with us

Kerala

പി എസ് സി അംഗത്വത്തിന് കോഴ: പാര്‍ട്ടി പരിശോധന നടത്തി നടപടി സ്വീകരിക്കും; പണം വാങ്ങി നിയമനം നടത്തുന്ന രീതി സിപിഎമ്മിനില്ല: എം വി ഗോവിന്ദന്‍

പണം വാങ്ങി പിഎസ് സി മെംബര്‍മാരെ നിയമിക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദന്‍

Published

|

Last Updated

ആലപ്പുഴ |  പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം. ആരോപണം സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പണം വാങ്ങി പിഎസ് സി മെംബര്‍മാരെ നിയമിക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മെറിറ്റിന്റെ അടിസ്ഥാനത്തിലെ പിഎസ് സി പോലുള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുകയുള്ളൂ. ആരെങ്കിലും തെറ്റായ രീതിയിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കോഴയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

പിഎസ് സി മെംബര്‍മാരെ നിശ്ചയിക്കുന്നത് എങ്ങനെയെന്ന് പാര്‍ട്ടിക്കറിയാം. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് റിയാസിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ല. റിയാസിനെതിരെ തുടരെ വരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. മാധ്യമങ്ങള്‍ ഉള്ളിടത്തോളം കാലം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കോഴ ആരോപണത്തില്‍ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഒരു തരത്തിലുള്ള പ്രവണതയും സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ല. എംഎ ബേബിയുടെ വിമര്‍ശനത്തില്‍, പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ടത് അവിടെ പറയും, പുറത്ത് പറയേണ്ടത് പുറത്തു പറയുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest