Connect with us

National

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ കൈപറ്റിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. മഹുവ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം.

ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ തീയതിക്കുള്ളില്‍ വീടൊഴിയുമെന്ന് മഹുവ മൊയ്ത്ര അറിയിച്ചു.

അതേസമയം, പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പരാതിയുമായാണ് മഹുവ കോടതിയിലെത്തിയത്. ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കിയത്.