National
ചോദ്യത്തിന് കോഴ; ലോക്സഭ എത്തിക്സ് കമ്മിറ്റി യോഗം മാറ്റിവച്ചു
യോഗം നവംബര്‍ 9 ലേക്ക് മാറ്റിവച്ചതായി ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ന്യൂഡല്‍ഹി|തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണം അന്വേഷിക്കുന്ന ലോക്സഭ എത്തിക്സ് കമ്മിറ്റി യോഗം മാറ്റിവച്ചു. നവംബര്‍ 7ന് ഉച്ചക്ക് 12ന് യോഗം ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്.ആരോപണങ്ങളുടെ കരട് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ലോക്സഭാ എത്തിക്സ് കമ്മിറ്റി യോഗം നവംബര്‍ 9 ലേക്ക് മാറ്റിവച്ചതായി ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. യോഗം മാറ്റിവച്ചതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ല.
ബി.ജെ.പി എം.പി വിനോദ് സോങ്കര്‍ അധ്യക്ഷനായ സമിതി നവംബര്‍ 7ന് ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്.15 അംഗ എത്തിക്‌സ് കമ്മിറ്റിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. നവംബര്‍ രണ്ടിന് മഹുവ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരായിരുന്നു. അന്നേ ദിവസം ചോദ്യം ചെയ്യലില്‍ രോഷാകുലയായി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. കമ്മിറ്റി ചെയര്‍മാന്‍ ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നായിരുന്നു മഹുവയുടെ ആരോപണം.