Kerala
ജഡ്ജിമാരുടെ പേരില്‍ കോഴ; അഡ്വ. സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദേശം
ഹരജി തീര്‍പ്പാക്കരുത് എന്ന് സൈബി ജോസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു
കൊച്ചി | ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ.സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം. അതേ സമയം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹരജി തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഹരജി തീര്‍പ്പാക്കരുത് എന്ന് സൈബി ജോസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ അഡ്വ.സൈബി ജോസിനെ ക്രൈംബ്രാഞ്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനയെന്നാവര്‍ത്തിച്ച് ആണ് സൈബി മറുപടി നല്‍കിയത്.