Connect with us

bribery

ജഡ്ജിമാരുടെ പേരില്‍ കോഴ; തെളിവില്ലെന്ന് റിപ്പോര്‍ട്ട്

ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഡ്വ.സൈബി ജോസ് കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.

Published

|

Last Updated

കൊച്ചി | ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രത്യേക അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഡ്വ.സൈബി ജോസ് കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. അഭിഭാഷകരുടെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് പോലീസ് അന്വേഷണം തീരുമാനിച്ചത്. എന്നാല്‍ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

Latest