Connect with us

Kerala

ഭൂമി തരം മാറ്റാന്‍ കൈക്കൂലി; കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

25000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്

Published

|

Last Updated

തൃശൂര്‍ |  ഭൂമി തരംമാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍. തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണനെയാണ് വിജിലന്‍സ് പിടികൂടിയത്. 25000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി തരം മാറ്റാനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

 

Latest