Connect with us

Kerala

സര്‍വേ നമ്പര്‍ തിരുത്താന്‍ കൈക്കൂലി; വയനാട്ടില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

മുണ്ടക്കുറ്റി സ്വദേശിയില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 4500 രൂപയും സഹിതമാണ് ഇയാള്‍ പിടിയിലായത്

Published

|

Last Updated

കല്‍പ്പറ്റ |  കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. മുണ്ടക്കുറ്റി സ്വദേശിയില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 4500 രൂപയും സഹിതമാണ് ഇയാള്‍ പിടിയിലായത്

മുണ്ടക്കുറ്റി സ്വദേശി ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൈക്കൂലി ചോദിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ സഹിതം പരാതിക്കാരന്‍ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയില്‍ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടുകയായിരുന്നു.