Connect with us

Kerala

കൈക്കൂലിക്കാരനായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടു

പാലക്കാട് പാലക്കയം ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി സര്‍ക്കാര്‍ ഉത്തരവിട്ടു

Published

|

Last Updated

പാലക്കാട് | കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പാലക്കാട് പാലക്കയം ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി സര്‍ക്കാര്‍ ഉത്തരവിട്ടു.

ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അപേക്ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന് സുരേഷ് കുമാര്‍ അറസ്റ്റിലായത്. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. സുരേഷ് കുമാറിന്റെ പ്രവൃത്തി റവന്യൂ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു.

വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിയിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പലരില്‍ നിന്നും കൈപറ്റിയത് 500 മുതല്‍ 10,000 രൂപ വരെയാണ്. കൈക്കൂലിയായി പൈസ മാത്രമല്ല കുടംപുളിയും തേനും വരെ കൈപ്പറ്റിയിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് സുരേഷ് കുമാര്‍.

 

 

Latest