hena murder
ചേര്‍ത്തലയില്‍ നവവധുവിന്റെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍
തല ഭിത്തിയിലിട്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നതെന്ന് പോലീസ്
ആലപ്പുഴ | ചേര്‍ത്തലയില്‍ കൊല്ലം സ്വദേശിനിയായ നവവധു ഹെന (40) ഭര്‍തൃവീട്ടില്‍ മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച്് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹെനയുടെ തല അപ്പുക്കുട്ടന്‍ ഭിത്തിയിലിട്ട് അടിച്ചതായും കഴുത്ത് ചെരിച്ചതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 26നാണ് ഹെനയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചുവെന്നായിരുന്നു ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞത്. സ്വാഭാവിക മരണമായിട്ടായിരുന്നു ഹെനയുടെ വിയോഗ വാര്‍ത്ത കുടുംബവും നാട്ടുകാരും അറിഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
ഹെനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് അപ്പുക്കുട്ടന്‍ കുറ്റം സമ്മതിച്ചത്.
ഹെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടന്‍ സമ്മതിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കം ഉണ്ടായിരുന്നു. അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.