National
ബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതല്‍മുടക്ക്
2023 ജൂണ്‍ 5നും 2022 ഏപ്രില്‍ ഒമ്പതിനും പാലത്തിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു.
പാറ്റ്ന | ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ 1710 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അഗുവാനി സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പാലം തകര്‍ന്നത്.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
3.16കിലോമീറ്റര്‍ നീളമുള്ള പാലമാണിത്. 2023 ജൂണ്‍ 5നും 2022 ഏപ്രില്‍ ഒമ്പതിനും പാലത്തിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു.
എസ് കെ സിംഗ്ല കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിര്‍മ്മാണ കരാറെടുത്തത്. കമ്പനിയുടെ ഭാഗത്ത് നിന്നും പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും ഇതുവരെ വന്നിട്ടില്ല. പാലം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
अगुवानी सुल्तानगंज में गंगा पे निर्माणाधीन पुल फिर तीसरी बार गिरा ।पूरा system भ्रष्टाचार में लिप्त हैं ।मैं लगातार बोल रहा था कि फिर गिरेगा लेकिन आज तक किसी पे कोई कार्यवाही नहीं हुईं।ना अधिकारी पे ,ना एस.पी सिंघला कंपनी पे ,ना रोडिक कन्सल्टेंसी पे। @narendramodi @nitin_gadkari pic.twitter.com/HLnA3EkaXB
— Dr.Sanjeev Kumar MLA Parbatta,Bihar (@DrSanjeev0121) August 17, 2024