International
അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ പുഴയില്‍ വീണു
പറ്റാപ്‌സ്‌കോ പുഴക്കു കുറുകെയുള്ള 2.57 കിലോമീറ്റര്‍ വരുന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. വാഹനങ്ങളിലുണ്ടായിരുന്ന 20 പേരോളം പുഴയില്‍ വീണതായി റിപോര്‍ട്ട്.
ബാള്‍ട്ടിമോര്‍ | അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ പുഴയില്‍ പതിച്ചു. പറ്റാപ്‌സ്‌കോ പുഴക്കു കുറുകെയുള്ള 2.57 കിലോമീറ്റര്‍ വരുന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
വാഹനങ്ങള്‍ക്കൊപ്പം പുഴയില്‍ വീണവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്. പാലത്തിന്റെ വലിയ സ്പാനുകള്‍ തകര്‍ന്ന് പുഴയിലേക്കു വീഴുകയും കപ്പലിന് തീപിടിക്കുകയും ചെയ്തു. വാഹനങ്ങളിലുണ്ടായിരുന്ന 20 പേരോളം പുഴയില്‍ വീണതായി ഫയര്‍ ഫോഴ്‌സ് ഡിപാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
സിംഗപ്പൂരില്‍ നിന്നുള്ള ഡാലി എന്ന കണ്ടെയിനര്‍ ഷിപ്പാണ് പാലത്തില്‍ ഇടിച്ചതെന്നാണ് വിവരം.