Connect with us

National

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മിക്കുന്ന പാലം തകര്‍ന്നു; രണ്ട് മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തില്‍ നിര്‍മാണത്തിലുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആനന്ദില്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്

ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഫയര്‍ ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തുണ്ട്.

അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടുപോയ ഒരാളെ രക്ഷപ്പെടുത്തിയതായും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാഷണല്‍ ഹൈ സ്പീഡ് റെയിന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.