Connect with us

Kerala

പാലം പ്രവര്‍ത്തി; ട്രെയിന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം

ഒക്ടോബര്‍ എട്ടിന് രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 13352) രണ്ടു മണിക്കൂര്‍ 45 മിനിറ്റ് വൈകിയോടും

Published

|

Last Updated

പാലക്കാട് |     മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുത്തിയതായി റെയില്‍വെ . ഒക്ടോബര്‍ എട്ടിന് രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 13352) രണ്ടു മണിക്കൂര്‍ 45 മിനിറ്റ് വൈകിയോടും. എട്ടിന് രാവിലെ 8.45-നാവും ട്രെയിന്‍ പുറപ്പെടുക.

ഇതേ ദിവസം രാവിലെ 7.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-ടാറ്റാനഗര്‍ എക്സ്പ്രസ് (18190) രണ്ടു മണിക്കൂര്‍ 15 മിനിറ്റ് വൈകി അതേ ദിവസം രാവിലെ 9.30ന് പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.

 

Latest