Connect with us

National

ബ്രിജ് ഭൂഷന്റെ മകന്‍ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍

ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ഗുസ്തി താരങ്ങളായ ബജ്റങ് പുനിയയും സാക്ഷി മാലിക്കും അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| വനിതാ ഗുസ്തി താരങ്ങളോട് ലൈഗിംകാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനെ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി നിയമിച്ചു. ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെയാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി നിയമിച്ചത്. അതേസമയം ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ഗുസ്തി താരങ്ങളായ ബജ്റങ് പുനിയയും സാക്ഷി മാലിക്കും അറിയിച്ചു.

ഫെഡറേഷന്റെ സസ്പെന്‍ഷന്‍ നീക്കാനുള്ള യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെ (യുഡബ്ല്യുഡബ്ല്യു) തീരുമാനത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയാണ്. സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയതിലും താരങ്ങള്‍ വിയോജിപ്പ് അറിയിച്ചു.

നിശ്ചിത സമയത്തിനുള്ളില്‍ തെഞ്ഞെടുപ്പ് നടത്തുന്നതില്‍ ഗുസ്തി ഫെഡറേഷന് സാധിക്കാതെ വന്നപ്പോള്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് യുഡബ്ല്യുഡബ്ല്യു ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം യുഡബ്ല്യുഡബ്ല്യു ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ദേശീയ ഫെഡറേഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

 

---- facebook comment plugin here -----

Latest