Connect with us

National

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംങ്ങിന് തിരിച്ചടി

ബ്രിജ് ഭൂഷണിനെതിരെ പീഢനക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികകുറ്റം ചുമത്തി കോടതി. ബ്രിജ് ഭൂഷണിനെതിരെ പീഢനക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

വനിത ഗുസ്തി താരങ്ങളുടെ പീഢന പരാതിയിലാണ് ഡല്‍ഹി റൗസ് അവന്യു കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്.

വനിതാ താരങ്ങള്‍ നല്‍കിയ ആറു കേസുകളില്‍ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354വകുപ്പ് പ്രകാരമാണ് ബ്രിജ്ഭൂഷണിനെതിരെ കുറ്റം ചുമത്തിയത്.

ജൂണ്‍ 15നാണ് ബ്രിജ്ഭൂഷണിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

 

Latest